ad
Deshabhimani

മേജർ മനോജ്കുമാറിന്‌ സ-്‌മരണാഞ്‌ജലി

anusmaranam

കാർത്തികപ്പള്ളി ചിറയിൽപ്പടിക്കലെ മേജർ മനോജ്കുമാർ സ-്‌മൃതിമണ്ഡപം

വെബ് ഡെസ്ക്

Published on May 31, 2026, 02:02 AM | 1 min read

കാർത്തികപ്പള്ളി

​രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരയോദ്ധാവിന്റെ സ-്‌മരണ ഇന്ന് നാട് പുതുക്കും. 2016 മെയ് 31 ന് മഹാരാഷ-്‌ട്രയിലെ പുൽഗാവിലെ കേന്ദ്ര ആയുധപ്പുരയിലുണ്ടായ അഗ്നിബാധയിൽ രക്ഷാപ്രവർത്തനത്തിനിടെ മൈൻ പൊട്ടിത്തെറിച്ച്‌ വീരമൃത്യുവരിച്ച മേജർ കെ മനോജ് കുമാറിന്റെ ഓർമ്മകൾക്ക് ഇന്ന് പത്തുവയസ-്‌. രാഷ-്‌ട്രത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച മനോജ്കുമാറിന് മരണാനന്തര ബഹുമതിയായി രാഷ-്‌ട്രം സേനാമെഡൽ നൽകി ആദരിച്ചിരുന്നു. കേരള സർക്കാർ മനോജ്കുമാറിന്റെ മാതാപിതാക്കൾക്ക് താമസിക്കാൻ വീടും സ്ഥലവും സൗജന്യമായി നല്‍കുകയുംചെയ-്‌തു. തിരുവനന്തപുരത്താണ് വീട് അനുവദിച്ചിരുന്നതെങ്കിലും മാതാപിതാക്കളുടെ അഭ്യര്‍ത്ഥന അനുസരിച്ച് വീട് കാർത്തികപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു. മനോജ്കുമാറിന്റെ പിതാവ് എൻ കൃഷ-്‌ണൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ചിരുന്നു. ആലപ്പുഴയുടെ സ്വന്തം സൈനിക/അർദ്ധ സൈനിക കൂട്ടായ-്‌മയായ ഗാർഡിയൻസ് ഓഫ് നേഷൻ ജവാന്റെ നാടായ കാർത്തികപ്പള്ളി ചിറയിൽപ്പടിക്കൽ സ-്‌മൃതിമണ്ഡപം ഒരുക്കി. മെയ് 31 ഞായറാഴ-്‌ച രാവിലെ 10ന് സ-്‌മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ-്‌മരണ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. തുടർന്ന് സൗജന്യ നേത്ര പരിശോധനക്യാമ്പും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home