സി പി ദിമിത്രോവിന് സ്‌മരണാഞ്‌ജലി

സിപിഐ എം ചേർത്തല ഏരിയ കമ്മിറ്റി തെക്കേയങ്ങാടി ജങ്‌ഷനിൽ സംഘടിപ്പിച്ച സി പി ദിമിത്രോവ് അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം ഏരിയ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരിക്കെ അന്തരിച്ച സി പി ദിമിത്രോവിന്റെ 27–ാം ചരമവാർഷികം ആചരിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തെക്കേയങ്ങാടി ജങ്‌ഷനുസമീപം ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് അധ്യക്ഷനായി.
എം ഇ കുഞ്ഞുമുഹമ്മദ്, എ എം ആരിഫ്, എൻ ആർ ബാബുരാജ്, ബി വിനോദ്, എ എസ് സാബു, പി ഷാജിമോഹൻ, പി എസ് ഗോപി, കെ പി പ്രതാപൻ, പി എസ് പുഷ്‌പരാജ്, എസ് സോബിൻ, സി ആർ സുരേഷ്, പി ടി സതീശൻ, കെ കമൽ എന്നിവർ സംസാരിച്ചു.










0 comments