ad
Deshabhimani

വാട്ടർ അതോറിറ്റി എംപ്ലോ. യൂണിയൻ ചേർത്തല ബ്രാഞ്ച് സമ്മേളനം

തൈക്കാട്ടുശേരി സബ്ഡിവിഷന്റെ പ്രവർത്തനം
തൈക്കാട്ടുശേരിയിലേക്ക് മാറ്റുക

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ചേർത്തല ബ്രാഞ്ച് സമ്മേളനം എ എം ആരിഫ് ഉദ്‌ഘാടനംചെയ്യുന്നു

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ചേർത്തല ബ്രാഞ്ച് സമ്മേളനം എ എം ആരിഫ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 10, 2026, 12:25 AM | 1 min read

ആലപ്പുഴ
തൈക്കാട്ടുശേരി സബ്ഡിവിഷന്റെ പ്രവർത്തനം തൈക്കാട്ടുശേരിയിലേക്ക് മാറ്റണമെന്ന് കേരള കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ - സിഐടിയു ചേർത്തല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. തൈക്കാട്ടുശേരി ജിക്കാ പ്ലാന്റ്‌ ജല അതോറിറ്റി ഏറ്റെടുക്കുക, ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങൾ അടിയന്തരമായി നൽകുക, പെൻഷൻകാരുടെ സാമ്പത്തികാനുകൂല്യങ്ങൾ അടിയന്തരമായി നൽകുക, ശമ്പള പരിഷ്‌കരണ അപാകം പരിഹരിക്കുക, പുതിയ ശമ്പളപരിഷ്‌കരണ കമീഷനെ തീരുമാനിക്കുക, ശുദ്ധജല വിതരണത്തിന് ആവശ്യമായ ശാസ്‌ത്രീയ സംവിധാനം നടപ്പാക്കുക, ജിക്കാ പ്ലാന്റിലെ തസ്‌തിക വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ചേർത്തല മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ഓഫീസിൽ ചേർന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്‌ഘാടനംചെയ്‌തു. ബ്രാഞ്ച് പ്രസിഡന്റ്‌ ശരൺ ചാറ്റർജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, സെക്രട്ടറി ബി എസ് ബെന്നി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം ആർ പ്രവീൺകുമാർ, ടി പി രാജിമോൾ, സംസ്ഥാന കമ്മിറ്റിയംഗം വി ബിനീഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ സജീവ്, പി എസ് ഷീജ, ബ്രാഞ്ച് ട്രഷറർ ആമിന ബീവി, ബിജു, എസ് മുന്നു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശരൺ ചാറ്റർജി (പ്രസിഡന്റ്‌), ഒ സൂര്യജിത്ത് (വൈസ്‌പ്രസിഡന്റ്‌), എഫ് ഷിജു (സെക്രട്ടറി), ആര്യ ജി കുമാർ (ജോയിന്റ്‌ സെക്രട്ടറി), ടി എസ് സജിത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home