ഒരു രോഗിക്ക് – ഒരു വളന്റിയർ
പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ സമഗ്രപാലിയേറ്റീവ് പദ്ധതിയുടെ പരിശീലനം പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജില്ലാ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജില്ലാ പാലിയേറ്റീവ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന സമഗ്രപാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. "ഒരു രോഗിക്ക് – ഒരു വളന്റിയർ’ എന്ന "വൺ ടു വൺ’ പദ്ധതി ആദ്യഘട്ടത്തിൽ 23 പഞ്ചായത്തിൽ നടപ്പാക്കുമെന്നും തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി വ്യാപിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പരിശീലനത്തിൽ സന്നദ്ധസംഘടനകൾ, ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ, സ്ഥിരംസമിതി അധ്യക്ഷർ എന്നിവർ പങ്കെടുത്തു. കെയർ കേരള പദ്ധതിയുടെ ഭാഗമായി എൽഎസ്ജിഡി വഴി രജിസ്‌റ്റർ ചെയ്‌ത പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾക്ക് അഡ്മിനിസ്ട്രേറ്റർ തലത്തിലുള്ള യൂസർ ഐഡിയും പാസ്‌വേർഡും യോഗത്തിൽ വിതരണംചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബിനു ഐസക് രാജു അധ്യക്ഷയായി. പാലിയേറ്റീവ് ഗ്രിഡ് സംസ്ഥാന കോ–ഓർഡിനേറ്റർ ഡോ. അതുൽ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ റിയാസ്, വി ഉത്തമൻ, എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. കോശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ, ഡോ. അനീഷ്, പാലിയേറ്റീവ് ജില്ലാ കോ–ഓർഡിനേറ്റർ ട്രീസ എന്നിവർ സംസാരിച്ചു.









0 comments