ad
Deshabhimani

കോമളപുരം സ-്‌പിന്നിങ് മില്ലിന്‌ പുതിയ ഔട്ട്‌ലെറ്റ്

കോമളം ഇ‍ൗ വിജയഗാഥ

spinning mill

കോമളപുരം സ-്പിന്നിങ് മിൽ

വെബ് ഡെസ്ക്

Published on Feb 20, 2026, 02:15 AM | 1 min read

സ്വന്തം ലേഖകൻ

ആലപ്പുഴ

അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്‌ തിരിച്ചുവന്ന് വലിയ വിജയത്തിന്റെ പുതിയ അധ്യായം നെയ-്‌തെടുക്കാൻ കോമളപുരം സ-്‌പിന്നിങ് മിൽ പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നു. മില്ലിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങൾ ജനങ്ങൾക്ക് നേരിട്ട് വാങ്ങാൻ സ‍ൗകര്യം ഒരുക്കുന്നതിനാണിത്‌. മില്ലിനോടുചേർന്ന് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ഔട്ട്‌ലറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 550 ചതുരശ്ര അടിയിൽ മനോഹരമായി സജ്ജീകരിച്ച കെട്ടിടത്തിലാണ് വിപണനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഷർട്ട് പീസുകൾ, ദോത്തി, പുതപ്പ്, സഞ്ചി, മാസ-്ക് തുടങ്ങിയവ ഇവിടെ ലഭ്യമാകും. ഗുണമേന്മ ഉറപ്പുവരുത്തിയ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക് നേരിട്ട് ലഭ്യമാക്കാനാണ് വിൽപ്പന കേന്ദ്രം ആരംഭിക്കുന്നത്. 20 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ സ‍ൗകര്യം ഒരുക്കുന്നത്‌. ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ-്‌ഥാപനം സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ തിരിച്ചുവരികയായിരുന്നു. ഇപ്പോൾ തുടർച്ചയായി 30 കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവ് നേടുന്ന നിലയിലേക്ക് വളർന്നു. കുടുംബശ്രീ യൂണിറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർക്കുള്ള യൂണിഫോമുകൾ മില്ലിൽ നിർമിച്ച് നൽകുന്നുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ കാക്കി യൂണിഫോമിനുള്ള തുണി നെയ്യുന്നതും സംസ്ഥാനത്തെ സൗജന്യ സ-്‌കൂൾ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂൽ കൈത്തറി സംഘങ്ങൾക്ക് നൽകുന്നതും കോമളപുരം മില്ലാണ്. ‘ഗ്രീൻഫീൽഡ്’ എന്ന സ്വന്തം ബ്രാൻഡിൽ ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റ്, ചുരിദാർ തുടങ്ങിയവ നിർമിച്ച്‌ വസ-ത്രവിപണന രംഗത്തേക്കും കോമളപുരം സ-്‌പിന്നിങ്‌ മിൽ ചുവടുവച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home