ad
Deshabhimani

താറ്റ് യന്ത്രവും മോട്ടോറുകളും നഷ്‌ടമായി

കയർവ്യവസായ 
സംഘത്തിൽ മോഷണം

theft

പെരുമ്പള്ളി കെ എം 878-–ാം നമ്പർ കയർവ്യവസായ സഹകരണ
സംഘത്തിലെ ഓട്ടോമാറ്റിക് 
കയർപിരിയന്ത്രം. ഇതിന്റെ 
മോട്ടോറാണ് മോഷണം പോയത്

വെബ് ഡെസ്ക്

Published on May 08, 2026, 01:42 AM | 1 min read

കാർത്തികപ്പള്ളി ​

ആറാട്ടുപുഴയിൽ കയർവ്യവസായ സഹകരണസംഘത്തിൽ മോഷണം. ബുധൻ രാത്രി പെരുമ്പള്ളി കെഎം 878–-ാം നമ്പർ കയർവ്യവസായ സഹകരണസംഘത്തിലായിരുന്നു മോഷണം. രണ്ട് മിനി ചകിരി താറ്റുയന്ത്രം, വാട്ടർ പമ്പ്, ഓട്ടോമാറ്റിക് കയർ പിരിയന്ത്രത്തിന്റെ മോട്ടോർ എന്നിവ നഷ്‌ടപ്പെട്ടു. ഒരുലക്ഷത്തോളം വിലവരുന്നതാണിവ. അധികൃതർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. മോഷ്‌ടാക്കളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് സംഘം പ്രസിഡന്റ് കെ ശ്രീകൃഷ്‌ണനും സെക്രട്ടറി സുലേഖയും ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home