ad
Deshabhimani

മരമുന്തിരി മധുരമായി "ജബോട്ടിക്കാബ’

fruit

ജബോട്ടിക്കാബ

വെബ് ഡെസ്ക്

Published on Mar 07, 2026, 12:13 AM | 1 min read

കായംകുളം ​

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കായ-്‌ച്ച "ജബോട്ടിക്കാബ’ മരമുന്തിരി ശ്രദ്ധയാകർഷിക്കുകയാണ്. കായംകുളം ശ്രീ നാരായണ സെൻട്രൽ സ-്‌കൂൾ മാനേജർ ഡോ. പി പത്മകുമാറിന്റെ ക്ലാപ്പനയിലെ വീട്ടുപറമ്പിലാണ് കണ്ണുകൾക്ക് കുളിരായി നെല്ലിക്ക വലുപ്പത്തിൽ കടുത്ത പർപ്പിൾ നിറത്തിലുള്ള കായ്കളാൽ തായ്‌ത്തടി പൊതിയപ്പെട്ട മരമുന്തിരിയുള്ളത്‌. തെക്കൻ ബ്രസീലിലെ സാവോ പോളോയിൽനിന്നാണ്‌ ഇ‍ൗ അപൂർവസസ്യം കൊണ്ടുവന്നത്‌. എട്ടുവർഷത്തൈ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴാണ്‌ കായ്‌പിടിക്കുന്നത്‌. ബ്രസീൽ, അർജന്റീന, ബൊളീവിയ, പരാഗ്വേ, ഹവായ് എന്നിവിടങ്ങളിലാണ് ജബോട്ടിക്കാബ മരങ്ങൾ കൂടുതലായും കാണപ്പെടുന്നത്‌. ടുപി എന്ന ബ്രസീലിലെ ആദിമ ഗോത്രവർഗക്കാരുടെ ഭാഷയിൽ ‘ജബോട്ടി’ എന്ന വാക്കിന് ആമ എന്നാണർത്ഥം. കാബ എന്ന വാക്കിന് സ്ഥലമെന്നും.ആമകൾ ഏറെയുള്ള സ്ഥലത്തു വളരുന്ന ചെടിയായതിനാൽ വന്നുചേർന്ന പേരാണ് ജബോട്ടിക്കാബ. ബ്രസീലിന്റെ വടക്കുകിഴക്കൻ ദ്വീപായ മിനായിസ് ജറായിസിലെ പാതയോരങ്ങൾ വർഷത്തിൽ പലതവണ ജബോട്ടിക്കാബ കായ-്‌ക്കാറുണ്ട്‌. ബ്രസീലിലെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഈ പഴങ്ങൾക്കുള്ള പങ്ക് ഏറെയാണ്. മരമുന്തിരിച്ചാറ് പുളിപ്പിച്ചുണ്ടാക്കുന്ന കാഷാസ എന്ന മദ്യത്തിനും ബ്രസീലിൽ ആവശ്യക്കാർ ഏറെയുണ്ട്. തായ-്‌ത്തടിയിൽ ഒട്ടിച്ചേർന്നാണ് കായ്കളുണ്ടാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home