ad
Deshabhimani

മൈത്രിയുടെ നേർക്കാഴ-്‌ചയായി 
പള്ളികളിൽനിന്ന്‌ കെട്ടുകാഴ-്‌ചകൾ

temple

ചെറിയ പത്തിയൂർ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി പത്തിയൂർ ജമാഅത്ത് പള്ളിയിൽ കെട്ടുകാഴ-്‌ച സംഘം തയ്യാറെടുക്കുന്നു

വെബ് ഡെസ്ക്

Published on Feb 25, 2026, 12:13 AM | 1 min read

കായംകുളം

ക്ഷേത്രോത്സവക്കെട്ടുകാഴ-്‌ചകൾ മുസ്ലിം, ക്രിസ-്‌ത്യൻ പള്ളികളിൽനിന്ന്‌ ആരംഭിച്ചത് മതമൈത്രിയുടെ നേർക്കാഴ-്‌ചയായി മാറി. ചെറിയ പത്തിയൂർ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ-്‌ച സംഘങ്ങൾ ഒരുങ്ങിയത് പത്തിയൂരിലെ മുസ്‌ലിം, ക്രിസ-്‌ത്യൻ പള്ളികളിൽനിന്നായിരുന്നു. എല്ലാവർഷവും പത്തിയൂർ ക്ഷേത്രത്തിനുമുന്നിൽ നിന്നാണ് കെട്ടുകാഴ-്‌ച സംഘങ്ങൾ ഒരുക്കങ്ങൾ നടത്തുന്നത്. ഇപ്രാവശ്യം ക്ഷേത്രത്തിന് മുന്നിലെ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഒരുക്കങ്ങൾക്ക്‌ ചെറിയ പത്തിയൂർ ക്ഷേത്ര കമ്മിറ്റി ഇരുപള്ളികളെയും സമീപിക്കുകയായിരുന്നു. പത്തിയൂർ ജമാഅത്ത്, സെന്റ്‌ ജോർജ് ഓർത്തോഡോക-്‌സ്‌ പള്ളികളിലെ കമ്മിറ്റിക്കാരും ഒപ്പം ചേർന്നു. കെട്ടുകാഴ-്‌ച സംഘങ്ങൾ വിശ്രമിക്കാൻ നോമ്പുസമയത്തും മദ്രസ കെട്ടിടം വിട്ടുനൽകി ജമാഅത്ത് മാതൃക കാട്ടി. ചീഫ് ഇമാം ഹസൻ സഖാഫി, സെക്രട്ടറി അബ-്‌ദുൽ ലത്തീഫ്, ഷബീർഷ, നബിൻഷാ, സാലു, സദർ മുഅല്ലി ഹാഷിം സഖാഫി, ചെറിയപത്തിയൂർ ദേവസ്വം പ്രസിഡന്റ്‌ ആർ രാജേഷ്, സെക്രട്ടറി രമണൻ, ട്രഷറർ നിതിൻ വിജയ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home