ഊത്തപിടിത്തത്തിനെതിരെ കർശന നടപടി
വലകൾ പിടിച്ചെടുത്ത് നശിപ്പിച്ചു

വലയിൽ കുരുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങൾ
ഹരിപ്പാട്
ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനത്തിന് സ്ഥാപിച്ച വലകൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഊത്തമത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധനവും തടയുന്നതിനായിരുന്നു പരിശോധന. പള്ളിപ്പാട് നാലുകെട്ടുംചിറ, 28 ൽ കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയയിടങ്ങളില്‍ പരിശോധന നടത്തി. വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ (വഹാവരാൽ) എന്നിവ ചെറിയ കണ്ണിവലിപ്പമുള്ള അനധികൃത വലകളിൽ കുരുങ്ങിയ നിലയിലായിരുന്നു. നിരോധിത വല ഉപയോഗിച്ചും മത്സ്യബന്ധന രജിസ്ട്രേഷന്‍ ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയവര്‍ക്ക് നോട്ടീസ് നൽകി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും. പിടികൂടുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരാതികൾ നല്‍കാം. ഫോണ്‍: 0477 2251103.









0 comments