Deshabhimani

ഗൗരിയുടെ രക്ഷകർക്ക് നാടിന്റെ ആദരം

Adarav

പാവട്ടക്കുളത്തിൽ നിന്നും നാലുവയസുകാരി ഗൗരിയെ രക്ഷിച്ച പ്രശാന്ത്‌, ഫൈസൽ എന്നിവരെ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി അജയകുമാർ ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 09, 2026, 02:06 AM | 1 min read

മണ്ണഞ്ചേരി

പാവട്ടക്കുളത്തിൽ വീണ് മരണത്തെ മുഖാമുഖം കണ്ട നാലുവയസുകാരി ഗൗരിയെ രക്ഷിച്ച യുവാക്കൾക്ക് നാടിന്റെ സ്നേഹാദരം. കുട്ടിയെ രക്ഷിച്ച ഫൈസൽ, പ്രശാന്ത്‌ എന്നിവരെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി അജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി കെ ഉല്ലാസ്, അജീഷ് മോൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ ജി സാത്വികൻ എന്നിവർ പങ്കെടുത്തു. ​ഗൗരിയുടെ ജീവൻ രക്ഷിച്ചവർക്ക് കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മ ആദരവേകി. ഗൗരിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ പി എസ് സന്തോഷ് കുമാർ ഫൈസലിനെയും, ചീഫ് കോ–ഓർഡിനേറ്റർ എം എസ് ജോഷി പ്രശാന്തിനെയും ആദരിച്ചു. പി പി സുധീർ നടുവിലച്ചിറ, പി സി പ്രതാപൻ എന്നിവർ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിൽ പ്രധാന കണ്ണിയായ കോര്യംമ്പള്ളി സെബീനയുടെ വീട്ടിലെത്തി അനുമോദിച്ചു. വൈസ് ചെയർമാൻ സി ജി മധു സെബീനയ്ക്ക് മധുരം നൽകി. ടി പി ദേവരാജ്, വി ടി ലൈജു എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home