ആരോമലിന്റെ ലംബോർഗിനി കാണാൻ എംഎൽഎ എത്തി

ലംബോർഗിനി നിർമിച്ച ആരോമലിനെ എം എസ് അരുൺകുമാർ എംഎൽഎ വീട്ടിലെത്തി അനുമോദിക്കുന്നു
ചാരുംമൂട്
ആരോമൽ നിർമിച്ച ലംബോർഗിനി കാണാൻ എം എസ് അരുൺകുമാർ എംഎൽഎ എത്തി. താമരക്കുളം ചത്തിയറ സ്വദേശി ആരോമൽ നിർമിച്ച ലംബോർഗിനി മാതൃക വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായിരുന്നു. എൻജിനിയറിങ് പഠനത്തോടൊപ്പം നാല് വർഷത്തെ അധ്വാനത്തിലൂടെയാണ്സ്വന്തം വീട്ടുമുറ്റത്ത് ലംബോർഗിനി പൂർത്തിയാക്കിയത്. ആരോമലിനെ എംഎൽഎ പൊന്നാടയണിയിച്ച് അനുമോദിച്ചു. ലംബോർഗിനി ഓടിച്ചുനോക്കിയ ശേഷമാണ് എംഎൽഎ മടങ്ങിയത്.









0 comments