ad
Deshabhimani

വിണ്ണിലെ മിന്നാരങ്ങൾ തെളിഞ്ഞു

lightning

സ്നേഹമുദ്രകൾ... കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിൽ 
നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന മാരാരികുളം സൗത്ത് ബഡ്‌സ് 
സ-്കൂളിലെ ഇമ്മാനുവൽ സെബാസ്റ്റ്യന് സദസിൽനിന്ന് നൃത്തച്ചുവടുകൾ 
പകർന്നുനൽകുന്ന അധ്യാപിക എസ് അശ്വതി. ഫോട്ടോ : കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Jan 14, 2026, 02:04 AM | 1 min read

ആലപ്പുഴ

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അവർ പാട്ടുപാടി, നൃത്തംചവിട്ടി. പരസ്പരം മത്സരിച്ചില്ല. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ച്, പോരായ്മകളെ മറികടന്ന് വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറി. പുന്നപ്ര ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ തുടങ്ങിയ കലോത്സവം "മിന്നാരം’ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ സമൂഹത്തിന് പകർന്നു നൽകിയത് അതിജീവിതത്തിന്റെ പുത്തൻ പാഠങ്ങളായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പുന്നപ്ര നോർത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ അധ്യക്ഷനായി. ഫാൻസി ഡ്രസ്സ്‌, നാടോടി നൃത്തം, ലളിതഗാനം,നാടൻപാട്ട്,പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, എംമ്പോസ്‌ പെയിന്റിങ്‌, ക്രയോൺസ് പെയിന്റിങ്‌, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ മത്സരങ്ങളാണ് ഒന്നാം ദിവസം അരങ്ങേറിയത്. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്‌ രഞ്ജിത്ത്, പുന്നപ്ര നോർത്ത് പഞ്ചായത്ത് വാർഡ് അംഗം രശ്മി ഷിബു, സിഡിഎസ് ചെയർപേഴ്സൺ എസ് ഇന്ദുലേഖ, പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് എന്നിവർ സംസാരിച്ചു. കലോത്സവം ബുധനാഴ്‌ച സമാപിക്കും. സമാപന സമ്മേളനവും സമ്മാനദാനവും എച്ച് സലാം എംഎൽഎ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home