Deshabhimani

തെക്കേക്കര അഭിമാനക്കര 
ആദരനിറവിൽ നാട്‌

Adarav

തെക്കേക്കര അഭിമാനക്കര പരിപാടി തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കെ വി യശോധരന് ഉപഹാരം കൈമാറി 
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2025, 12:01 AM | 1 min read

മാവേലിക്കര

തെക്കേക്കരയുടെ അഭിമാനമായ വ്യക്തികൾക്ക്‌ ആദരം നൽകുന്ന "തെക്കേക്കര അഭിമാനക്കര' പരിപാടി തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കെ വി യശോധരന് ഉപഹാരം കൈമാറി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ ആമുഖ പ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ഇന്ദിരാദാസ് മുഖ്യപ്രഭാഷണവും നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ പി അജിത്ത് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്‌ജുളദേവി, ജി ആതിര, സിഡിഎസ് അധ്യക്ഷ തുളസിഭായി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. ടി എം സുകുമാരബാബു എന്നിവർ പങ്കെടുത്തു. വൈസ്‌പ്രസിഡന്റ്‌ മിനി ദേവരാജൻ സ്വാഗതവും സെക്രട്ടറി എസ് നവാസ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home