ചലച്ചിത്രോത്സവത്തിന് തുടക്കമായി

ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ "നയനം ചലച്ചിത്രസന്ധ്യ' ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാല സംഘടിപ്പിക്കുന്ന "നയനം ചലച്ചിത്രസന്ധ്യ' ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ-്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി ഷിമുരാജ് അധ്യക്ഷനായി. സെക്രട്ടറി വി കെ രാജ്മോഹനൻ, പി സി അനിൽകുമാർ, കെ ശിവൻകുട്ടി, മനോജ് കൊല്ലശേരിൽ, എച്ച് ചന്ദ്രസേനൻനായർ എന്നിവർ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തുന്ന ചലച്ചിത്രോത്സവത്തിൽ ദേശീയ,- അന്തർദേശീയ ക്ലാസിക്കൽ ചിത്രങ്ങളും കൊമേഴ്സ്യൽ സിനിമകളും പ്രദർശിപ്പിക്കും.










0 comments