കളം നിറഞ്ഞ്‌ ആര്യാട്‌

jilla panchayath

ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് മണ്ണഞ്ചേരി ഗവ. ഹൈസ്‍കൂളിൽ നിർമിച്ച ടർഫ്

വെബ് ഡെസ്ക്

Published on Nov 15, 2025, 02:26 AM | 1 min read

സ്വന്തം ലേഖകൻ

മാരാരിക്കുളം

കാലോചിതമായ വികസനപ്രവർത്തനങ്ങളാണ്‌ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലേത്‌. സ്‌പോർട്സ് ടർഫ്, കനോയിങ് കയാക്കിങ് പരിശീലനകേന്ദ്രം, സ്റ്റുഡന്റ്‌സ്‌ ആർട്‌ ഗാലറി, ആലപ്പി ആർട്‌ അക്കാദമി, കലായിടം ദൃശ്യകല പരിശീലനം, സ്‌പോർട്സ് ഫിറ്റ്നസ്‌ സെന്റ്‌ർ, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്, സ്റ്റുഡന്റ്‌സ്‌ മാഗസിൻ, ജോബ് ജങ്ഷൻ വഴി തൊഴിൽമേളകൾ, പകൽവീട്, പാലിയേറ്റീവ് ഇടപെടൽ, ഖാദി തുണിനെയ്‌ത്തുകേന്ദ്രം തുടങ്ങിയവയാണ് വേറിട്ട പ്രവർത്തനങ്ങൾ. ‘സ്‌പോർട്സാണ് ലഹരി ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി കായികപദ്ധതികൾ നടപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് ഗവ. സ്‌കൂളിൽ 60 ലക്ഷം രൂപ മുടക്കി സ്‌പോർട്സ് ടർഫ് നിർമിച്ചു. കനോയിങ്, കയാക്കിങ് പരിശീലനകേന്ദ്രത്തിന്‌ 20 ബോട്ട്‌ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങി. ഇതിലൂടെ പരിശീലനം നേടിയവർ സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടി. വിദ്യാർഥികൾക്കായി ആധുനിക സൗകര്യങ്ങളോടെ മണ്ണഞ്ചേരി ഹൈസ്‌കൂളിൽ ഫിറ്റ്നസ് സെന്റർ ഒരുക്കി. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ടും നിർമിച്ചു. വിദ്യാർഥികൾക്ക്‌ ദൃശ്യകല ക്യാമ്പുകൾ തുടങ്ങി. ജോബ് ജങ്ഷൻ സംവിധാനത്തിൽ ജോബ് ഫെയറുകൾ നിരന്തരമായി നടത്തി ഒട്ടേറെപ്പേർക്ക്‌ ജോലി നൽകി. പാലിയേറ്റീവ് പ്രവർത്തനത്തിൽ കിടപ്പ് രോഗി രജിസ്റ്റർ തയ്യാറാക്കി. കോവിഡ്കാല പ്രവർത്തനങ്ങൾ സംസ്ഥാനത ശ്രദ്ധനേടി. റോഡുകൾക്കായി നാലരക്കോടി രൂപയും, വെള്ളക്കെട്ട് പരിഹരിക്കാൻ കാനകൾക്കായി രണ്ടുകോടിയും നൽകി. അങ്കണവാടികൾക്കായി 94 ലക്ഷംരൂപയും കുടിവെള്ള പൈപ്പ് ലൈൻ നീട്ടാൻ രണ്ടുകോടിയും നൽകി. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും 75 ലക്ഷം വിനിയോഗിച്ച് മിനിവാട്ടർ സപ്ലൈ സ്‌കീം നടപ്പാക്കി. മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിൽ സാംസ്‌കാരിക നിലയങ്ങൾ നിർമിച്ചു. പട്ടികജാതി ഉന്നതികളുടെ സമഗ്ര വികസനത്തിന്‌ പദ്ധതി നടപ്പാക്കി. ക്ഷേത്രക്കുളങ്ങൾ സംരക്ഷിക്കുന്നതിന് 50 ലക്ഷം ചെലവഴിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home