ad
Deshabhimani

പെൻഷൻ അട്ടിമറിക്കാനുള്ള 
കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം

KSSPU

കെഎസ്എസ്‍പിയു ആര്യാട് ബ്ലോക്ക് സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം വി സോമൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 02:19 AM | 1 min read


മാരാരിക്കുളം

പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം എം വി സോമൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പി രാജഗോപാലൻ അധ്യക്ഷനായി. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോ. സി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ മുൻകാല നേതാക്കളെ ആദരിച്ചു. ജില്ലാ ജോ. സെക്രട്ടറി വി എസ് ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ രാമനാഥൻ, കെ ഹിരൺമയി, പി ബി കൃഷ്ണകുമാർ, ടി സക്കറിയ, ടി സുശീല, എം യശോധര, ബ്ലോക്ക്‌ സെക്രട്ടറി വി എം ജയമോഹനൻ , ട്രഷറർ ആർ ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: പി രാജഗോപാലൻ (പ്രസിഡന്റ്‌), വി എം ജയമോഹനൻ (സെക്രട്ടറി), ആർ ലക്ഷ്മണൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home