ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി കേന്ദ്രം അട്ടിമറിക്കരുത്‌

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മാന്നാർ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 03, 2025, 12:49 AM | 1 min read

മാന്നാർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഷീല സോളമന്‍ നഗറിൽ (ചെന്നിത്തല പബ്ലിക് സ്കൂൾ ഓഡിറ്റോറിയം) സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ടി ടി ഷൈലജ, വിജയമ്മ ഫിലേന്ദ്രന്‍, ലേഖന, രാജശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ബെറ്റ്സി ജിനു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്, സെക്രട്ടറി പ്രഭ മധു, വൈസ് പ്രസിഡന്റ് ടി സുകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുശീല മണി, സന്ധ്യ രമേശ്, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ആർ സഞ്ജീവൻ, ഡി ഫിലേന്ദ്രൻ, ടി എ സുധാകരകുറുപ്പ്, കെ പി പ്രദീപ്, കെ എം അശോകന്‍, കെ പ്രശാന്ത്, അരുൺ കൃഷ്ണ, പി രാജേഷ്, ഷാരോൺ പി കുര്യൻ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ എൻ നാരായണൻ സ്വാഗതവും ഗീതാകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഗീതകുമാരി (പ്രസിഡന്റ്‌), ലേഖന, വിജയമ്മ ഫിലേന്ദ്രൻ, സുജമോൾ (വൈസ് പ്രസിഡന്റുമാർ), ടി ടി ഷൈലജ (സെക്രട്ടറി), അനിമോൾ, രാജശ്രീ, റാണി സുരേഷ് (ജോയിന്റ്‌ സെക്രട്ടറിമാർ), ലേഖ സജീവ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home