ക്ഷേത്രക്കുളം സമർപ്പിച്ചു

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ പുനർനിർമിച്ച പുതുമന ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളം മന്ത്രി പി പ്രസാദ് സമർപ്പിക്കുന്നു
ചേർത്തല
കൃഷിവകുപ്പ് നേതൃത്വത്തിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ പുനർനിർമിച്ച പുതുമന ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളം മന്ത്രി പി പ്രസാദ് സമർപ്പിച്ചു. നഗരസഭാ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. കെഎൽഡിസി എക്‌സിക്യൂട്ടിവ് എൻജിനിയർ പി കെ ശാലിനി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎൽഡിസി ചെയർമാൻ പി വി സത്യനേശന്‍, ക്ഷേത്രയോഗം പ്രസിഡന്റ് എൻ മുകുന്ദൻ, സെക്രട്ടറി വി ജയകൃഷ്‌ണൻ, വാർഡ് കൗൺസിലർ കെ എസ് സലിം, ടോമി എബ്രഹാം, അഡ്വ. ജോസ് പീയൂസ്, കെ സി ആന്റണി, സ്‌മിത സന്തോഷ്, പ്രൊഫ. കെ ബാലചന്ദ്രശർമ, കെ എസ് ഷൈജ എന്നിവർ സംസാരിച്ചു.









0 comments