ad
Deshabhimani

25 ഗ്രാമീണ റോഡുകൾക്ക് 
8.5 കോടിയുടെ സാങ്കേതികാനുമതി

road

ചെറിയനാട് പഞ്ചായത്ത് മഠത്തിൽപ്പടി -കണിയാന്താഴ റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 18, 2026, 12:10 AM | 2 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകൾക്ക് 8.5 കോടി രൂപയുടെ സാങ്കേതികനുമതി ലഭിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. കഴിഞ്ഞ നവംബറിൽ ഭരണാനുമതി ലഭിച്ചിരുന്നു. ടെൻഡർ ചെയ്യുന്നതിന് സാങ്കേതിക തടസം നേരിട്ടതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രവൃത്തികൾ ടെൻഡർ ചെയ്തു അടിയന്തരമായി നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. അനുമതി ലഭിച്ച 
റോഡുകൾ മുളക്കുഴ പഞ്ചായത്ത് മൂലപ്ലാവിന്‍ചുവട് - കോഴിമല മോടി റോഡ്, (59 ലക്ഷം), അറന്തക്കാട് കളേത്ത്-കോളേജ് റോഡ് (42 ലക്ഷം), പുതുശ്ശേരിപ്പടി മലങ്കാവ് ക്ഷേത്രം (വടൂര്‍ മലനട മഹാദേവക്ഷേത്രം) റോഡ്, (15 ലക്ഷം), ആല പഞ്ചായത്ത് കമ്മാറയില്‍പ്പടി- ചെറുവേലിപ്പടി ക്ഷേത്രം റോഡ് (9 ലക്ഷം), കരിമ്പിന്‍പടി-തകിടിപ്പടി കിഴക്കേല്‍ ഭാഗം റോഡ് (9 ലക്ഷം), തുണ്ടിയില്‍പ്പടി പടിഞ്ഞാറ്റേതില്‍പ്പടി റോഡ്( 7.5 ലക്ഷം), നെടുവന്ത്രപ്പടി -കരിക്കുളം പാടം റോഡ് (11 ലക്ഷം), വാലേത്തപടി മണലേല്‍പ്പടി റോഡ് (10 ലക്ഷം). പുലിയൂര്‍ പഞ്ചായത്ത് വായനശാല-പാലച്ചുവട് ലക്ഷംവീട് കോളനി റോഡ് (32 ലക്ഷം),വാഴവേലിപ്പടി കൊല്ലംവേലിപ്പടി- റോഡ് (38.5 ലക്ഷം). ബുധനൂര്‍ പഞ്ചായത്ത് മുടിശ്ശേരില്‍ നഗര്‍ റോഡ് (18.1 ലക്ഷം), മാവാലം-തുള്ളക്കളത്തില്‍ റോഡ് (22. 6 ലക്ഷം),ചെന്നിത്തല പഞ്ചായത്ത് ശാസ്താംപടി- ചെറുകോല്‍ മാവിലേത്ത് ജങ്‌ഷന്‍-ചാലാക്ഷേത്രം റോഡ്, (39.1 ലക്ഷം), കാരിക്കുഴി - മൂലശ്ശേരില്‍ റോഡ് (20.9 ലക്ഷം), മാന്നാര്‍ പഞ്ചായത്ത് ചണയില്‍മുക്ക് - കൊറ്റാര്‍കാവ് റോഡില്‍ കലുങ്ക് പുനരുദ്ധാരണം, (10.5 ലക്ഷം), ചെറിയനാട് പഞ്ചായത്ത് മാളിയേക്കല്‍ചിറ കരിപ്പുറം അച്യുതന്‍തറ (സച്ചിന്‍ റോഡ് 30.9 ലക്ഷം).പാണ്ടനാട് പഞ്ചായത്ത് കോലോത്ത്പടി- പുതുപ്പുരയ്ക്കല്‍പ്പടി റോഡ് (16 ലക്ഷം), അപ്പോളോ ജങ്‌ഷന്‍- പിണ്ണാക്കേരിപടി റോഡ് (34 ലക്ഷം). തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് വെട്ടിക്കോട്ട് ക്ഷേത്രം - പണ്ടാരശ്ശേരിപ്പടി- കല്ലുപറമ്പ് റോഡ് (48 ലക്ഷം). ചെങ്ങന്നൂര്‍ നഗരസഭ പാണ്ഡവന്‍പാറ -കല്ലുവരമ്പ്-റോഡ്(65 ലക്ഷം), ചെങ്ങന്നൂര്‍ എൻജിനിയറിങ്‌ കോളേജിന് പിൻവശം റോഡ് ( 33 ലക്ഷം), കാര്‍ത്തിക റോഡ് (36.5 ലക്ഷം), ​വെണ്‍മണി പഞ്ചായത്ത് മുതിരക്കാലപ്പടി തെങ്ങിഴേത്തുപടി റോഡ് (14.5 ലക്ഷം), പൊയ്കമുക്ക് -കല്ലോരത്തിനാല്‍പടി റോഡ് (28.4 ലക്ഷം), തുണ്ടിയില്‍പ്പടി- കോമന്‍കുളങ്ങര -ശാലേംപള്ളി- പഴൂര്‍മുക്ക് ശാലേം സ്കൂള്‍ റോഡ്(രണ്ടു കോടി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home