ad
Deshabhimani

തൊഴിലാളി ഐക്യത്തിൽ സമരകാഹളം

national strike

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള സ്‌റ്റേറ്റ്‌ സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ബ്ലോക്ക്, ടൗൺ കമ്മിറ്റികൾ ചേർന്ന്‌ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Feb 13, 2026, 12:16 AM | 3 min read

ആലപ്പുഴ

രാജ്യത്തെ കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന മോദി സർക്കാരിനോടുള്ള പ്രതിഷേധം പ്രകടമാക്കുന്നതായിരുന്നു അഖിലേന്ത്യ പണിമുടക്ക്. സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ളവർ പണിമുടക്കിൽ അണിചേർന്നു. ജനം സ്വമേധയാ പണിമുടക്കിനെ പിന്തുണയ്ക്കുന്ന കാഴ്‌ചയായിരുന്നു നാടെങ്ങും. പണിമുടക്കിയ തൊഴിലാളികൾ നാടെങ്ങും പ്രകടനവും യോഗവും നടത്തി. ചാരുംമൂട് കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപണിമുടക്ക് ചാരുംമൂട് മേഖലയിൽ പൂർണമായിരുന്നു. സ്വകാര്യബസുകളും കെ എസ് ആർ ടി സിയുംസർവീസ്‌ നടത്തിയില്ല. യൂണിയനുകളുടെ നേതൃത്വത്തിൽ ചാരുംമൂട് ജങ്‌ഷനിൽ പ്രകടനവും യോഗവും നടത്തി. സി ഐ ടി യു, -എഐടിയുസി യൂണിയനുകൾ സംയുക്തമായി നടത്തിയ പ്രകടനവും യോഗവും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാകമ്മിറ്റിയംഗം പി സുരേന്ദ്രൻ അധ്യക്ഷനായി. എം എസ് അരുൺകുമാർ എം എൽ എ, സി പി ഐ എം ഏരിയാ സെക്രട്ടറി ബി ബിനു, ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, സിഐടിയു ഏരിയ സെക്രട്ടറി വി വിനോദ്, ജോയിന്റ്‌ കൗൺസിൽ സംസ്ഥാനസെക്രട്ടറിയറ്റംഗം എസ് ഹരിദാസ്, പി രാജൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു. മാവേലിക്കര ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി മാവേലിക്കര നഗരത്തിൽ പ്രകടനവും യോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കര്‍ ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധന്‍ അധ്യക്ഷനായി. മുരളി തഴക്കര, ജി അജയകുമാര്‍, ഡി തുളസീദാസ്, കെ ആര്‍ ദേവരാജന്‍, എസ് അമൃതകുമാര്‍, രാജേഷ്, സി സുരേഷ്, ആര്‍ ജയന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായംകുളം അഖിലേന്ത്യാ പണിമുടക്ക് കായംകുളത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയും സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനം പൂർണമായും സ്‌തംഭിച്ചു. പണിമുടക്കിയ നൂറുകണക്കിന് തൊഴിലാളികളും ജീവനക്കാരും കായംകുളം ടൗണിൽ പ്രകടനവും യോഗവും നടത്തി. കായംകുളം ഹെഡ് പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ നടന്ന ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. എ ഷിജി അധ്യക്ഷനായി. ബി അബിൻഷാ, ജി ശ്രീനിവാസൻ, ഷെയ്ഖ്‌ പി ഹാരീസ്, എ അജികുമാർ, എ ഷാജഹാൻ, കെ പി മോഹൻദാസ്, ഐ ഷിഹാബുദ്ദീൻ, ലിയാക്കത്ത് പറമ്പി, എ എസ് സുനിൽ, എ ശരത്ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.​ കാർത്തികപ്പള്ളി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് കാർത്തികപ്പള്ളി ഏരിയയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ട്രാൻസ്പോർട്ട് ബസുകളും സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തുറന്നില്ല. കയർമേഖലയിലും കാർഷിക മേഖലയിലും തൊഴിലാളികൾ പണിമുടക്കി. വലിയഴീക്കൽ ഹാർബറിലും പണിമുടക്ക് പൂര്‍ണമായിരുന്നു. സംയുക്ത ട്രേഡ് യൂണിയൻ കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചിങ്ങോലിയിൽ പ്രകടനവും യോഗവും നടത്തി. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി എ ശോഭ അധ്യക്ഷയായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. ടി എസ് താഹ, അഡ്വ. ബി രാജേന്ദ്രൻ, ഏരിയ സെക്രട്ടറി ജി ബിജുകുമാർ, ഏരിയ പ്രസിഡന്റ് കെ കരുണാകരൻ, എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ അനിലാൽ, ബി കൃഷ്ണകുമാർ, പി പ്രജീഷ്, പി സി ശശികുമാർ, രാമചന്ദ്രൻ ചിറത്തലയ്ക്കൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട് അഖിലേന്ത്യ പണിമുടക്ക്‌ ഹരിപ്പാടും സമ്പൂർണമായിരുന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. കയർ, കാർഷിക മൽസ്യബന്ധന മേഖലയിലടക്കമുള്ള തൊഴിലാളികൾ പണിമുടക്കി. ബസുകൾ പ്രാദേശിക സർവീസുകൾ നടത്തിയില്ല. ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല. പണിമുടക്കിയ തൊഴിലാളികളും സർക്കാർ ജീവനക്കാരും ഹരിപ്പാട്പട്ടണത്തിൽ പ്രകടനവും യോഗവും നടത്തി. ആശുപത്രി ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം എഴിക്കകത്ത് കെ എസ് ആർ ടി സി ജങ്ഷനിൽ സമാപിച്ചു. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ​സിഐടിയു ഹരിപ്പാട് ഏരിയപ്രസിഡന്റ് സി രത്നകുമാർ അധ്യക്ഷനായി. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം സത്യപാലൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം എം അനസ് അലി, ഏരിയ സെക്രട്ടറി എം തങ്കച്ചൻ, കെ മോഹനൻ, യു ദിലീപ്, സിപിഐഎം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ്, കെജി ഒഎ നേതാവ് സിജി സോമരാജ് എന്നിവർ സംസാരിച്ചു. മങ്കൊമ്പ് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് കുട്ടനാട്ടിൽ പൂർണം. സിവിൽ സർവീസ് മേഖലയിലും പണിമുടക്ക് സമ്പൂർണമായിരുന്നു. കുട്ടനാട് മിനി സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരും അധ്യാപകരും പണിമുടക്കി പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം ബൈജു പ്രസാദ്, കെ എസ് ടി എ ജില്ലാവൈസ് പ്രസിഡന്റ്‌ എം സിന്ധു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജ്കുമാർ, ഹഷീർ, ഏരിയ പ്രസിഡന്റ്‌ അമൽരാജ് എന്നിവർ സംസാരിച്ചു. പണിമുടക്കിന് അഭിവാദ്യമർപ്പിച്ച്‌ കുട്ടനാട്ടിൽ പ്രകടനവും സമ്മേളനവും നടന്നു. മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം രാമങ്കരിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന കമ്മറ്റി അംഗം ബി മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. സിഐടിയു തകഴി ഏരിയസെക്രട്ടറി പി സജിമോൻ അധ്യക്ഷനായി. കെ കെ അശോകൻ, കെ വി ജയപ്രകാശ്, കെ ആർ പ്രസന്നൻ, എ പി സജി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷനായി. സിഐടിയു ഏരിയാസെക്രട്ടറി എം കെ മനോജ്, ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ,കർഷകസംഘം ഏരിയ ട്രഷറർ മധു ചെങ്ങന്നൂർ, പ്രസന്ന, പി ഡി സുനീഷ് കുമാർ, വി ജി മോഹനൻ, പി ആർ രമേഷ് കുമാർ, ടി ഗീതാ കുമാരി, ടി ഹംസരാജൻ, ഡോ. ദീപു ദിവാകരൻ, മോഹനകുമാർ, ഫറൂഖ്, കെ മനോജ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home