വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണം

വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ മാവേലിക്കര നഗരസഭാ മാർച്ചും ധർണയും സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
നഗരസഭാ അതിർത്തിയിൽ കച്ചവടംചെയ്യുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു മാവേലിക്കര ഏരിയ കമ്മിറ്റി മാവേലിക്കര നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് സുനീഷ്‌കുമാർ, ഏരിയ സെക്രട്ടറി ഡി തുളസീദാസ്, പ്രസിഡന്റ് കെ ജയൻ എന്നിവർ സംസാരിച്ചു.
വഴിയോരക്കച്ചവട ഉപജീവന നിയന്ത്രണ ആക്‌ടിലെ ചട്ടങ്ങൾ കാറ്റിൽ പറത്തി നഗരസഭ ഭരണാധികാരികളുടെ നേതൃത്വത്തിൽ വഴിയോരക്കച്ചവക്കാരെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.










0 comments