ad
Deshabhimani

ശ്രീനാരായണ ഗുരു ജയന്തിയാഘോഷം

sreenarayana guru

എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയൻ ചാരുംമൂട് ടൗണിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തിദിന 
സംയുക്ത ഘോഷയാത്ര

വെബ് ഡെസ്ക്

Published on Aug 29, 2026, 12:11 AM | 1 min read

ചാരുംമൂട്

എസ്എൻഡിപി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിദിനാഘോഷ സംയുക്ത ഘോഷയാത്ര വർണാഭമായി. വൈകിട്ട് നാലിന് യൂണിയൻ പരിധിയിലെ 38 ശാഖയിൽനിന്നുമായി ആയിരങ്ങൾ പങ്കെടുത്ത സംയുക്തഘോഷയാത്ര കരിമുളയ്‌ക്കൽ ജങ്‌ഷനിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് അധ്യക്ഷനായി. ചാരുംമൂട് ടൗൺ ചുറ്റി ആറോടെ യൂണിയൻ ആസ്ഥാനത്ത് ഘോഷയാത്ര സമാപിച്ചു. കായംകുളം ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയും യോഗവും നടന്നു. എസ്എൻഡിപി കായംകുളം യൂണിയന്റെ നേതൃത്വത്തിൽ ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. എസ്എൻഡിപി യോഗം വൈസ്‌പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്‌തു. യോഗം മന്ത്രി എം ലിജു ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ വി ചന്ദ്രദാസ് അധ്യക്ഷനായി. കാർത്തികപ്പള്ളി എസ്എൻഡിപി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ്‌ എസ് സലികുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സെക്രട്ടറി എൻ അശോകൻ ജയന്തി സന്ദേശം നൽകി. ഹരിപ്പാട് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കാർത്തികപ്പള്ളി യൂണിയൻ സമിതി നേതൃത്വത്തിൽ ഗുരുദേവ ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്ര നടന്നു. ജാഥാ ക്യാപ്റ്റൻ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശരത് ചന്ദ്രന് പതാക കൈമാറി. യൂണിയൻ സെക്രട്ടറി ആർ രാജേഷ് ചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home