ad
Deshabhimani

ഐഎച്ച്ആർഡിയിൽ ടെക്നിക്കൽ ഫെസ്റ്റും പ്രദർശനവും

സാങ്കേതിക വിസ്‌മയവുമായി 
"സ്‌പ്രക്‌ട്ര 2കെ 26' തുടങ്ങി

launched

പേരിശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ദ്വിദിന ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും - സ്പെക്ട്ര 2കെ 26 - .ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സുധാമണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 18, 2026, 12:12 AM | 1 min read

ചെങ്ങന്നൂർ

പേരിശേരി ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റും പ്രദർശനവും "സ്‌പ്രക്‌ട്ര 2കെ 26' ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സുധാമണി ഉദ്ഘാടനംചെയ്തു. പുലിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി രതി അധ്യക്ഷയായി. യുഎസ്‌ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ നിപുൺ വർമ മുഖ്യപ്രഭാഷണം നടത്തി. 2025ലെ കോളേജ് മാഗസിനും പ്രകാശിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിഥുൻകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം എം ജി ശ്രീകുമാർ, സുഭാഷ് പ്ലാവേലിൽ എന്നിവർ സംസാരിച്ചു. ​ഐഎസ്ആർഒ, കെഎസ്ഇബി, അഗ്നിരക്ഷാസേന, എൻസിസി, പോസ്റ്റ്‌ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശനത്തോടൊപ്പം വിവിധ കോളേജുകളുടെ പ്രദർശന സ്റ്റാളുകളും ഗെയിം സോണുകളുമുണ്ട്. അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ സ്റ്റാളുകളും ഇന്റർ കോളേജിയറ്റ് പ്രൊജക്ട്‌ മത്സരം, പ്രബന്ധാവതരണം, സെമിനാറുകൾ ശിൽപ്പശാലകൾ എന്നിവയും ഫെസ്റ്റിൽ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home