കർഷകരെ സംരക്ഷിക്കാൻ പാലമേൽ പഞ്ചായത്തിൽ സോളാർ വേലി

പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച സോളാർ വേലി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കാട്ടുപന്നികൾ അടക്കമുള്ള ജീവികളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച സോളാർ വേലി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പാലമേൽ പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്തായി മന്ത്രി പ്രഖ്യാപിച്ചു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ സുമ, ആർ സുജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ അജയഘോഷ്, ആർ ശശി എന്നിവർ സംസാരിച്ചു. പാലമേൽ പഞ്ചായത്തിലെ കാവുമ്പാട്, ഉളവക്കാട്, മറ്റപ്പള്ളി വാർഡുകളോട് ചേർന്നുകിടക്കുന്ന മറ്റപ്പള്ളി ഏലായിലെ 45 ഏക്കർ പ്രദേശം പൂർണമായും സോളാർവേലിയുടെ സംരക്ഷണയിലാക്കി. 35 ലക്ഷം രൂപ ചെലവഴിച്ചാണ് കർഷകർക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി നടപ്പാക്കിയത്. കാട്ടുപന്നിയുടെ വ്യാപകമായ ശല്യം കാരണം കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.










0 comments