ad
Deshabhimani

"സ്‌നേഹാദരം' അനുമോദന സമ്മേളനം

dyfi

ഡിവൈഎഫ്ഐ നൂറനാട് വടക്ക്‌ മേഖലാ കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടു 
പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ‘സ്‌നേഹാദരം 26’ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:28 AM | 1 min read

ചാരുംമൂട്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഡിവൈഎഫ്ഐ നൂറനാട് വടക്ക് മേഖലാ കമ്മിറ്റി അനുമോദിച്ചു. ‘സ്‌നേഹാദരം 26’ -എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് രാഖി അനീഷ് അധ്യക്ഷയായി. സെക്രട്ടറി എസ് അരവിന്ദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് മുകുന്ദൻ, ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി എസ് അഷ്‌കർ, ബ്ലോക്ക് പ്രസിഡന്റ് കെ അനന്തു, ട്രഷറർ അഖിൽ ജി കൃഷ്‌ണൻ, ബ്ലോക്ക് കമ്മിറ്റി അംഗം ആർ രാഹുൽ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജി പുരുഷോത്തമൻ, ഒ മനോജ്, നൂറനാട് വടക്ക് ലോക്കൽ സെക്രട്ടറി പി അശോകൻനായർ, ഡിവൈഎഫ്ഐ മേഖലാ ട്രഷറർ നന്ദു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home