ad
Deshabhimani

എസ്എൻഡിപി മേഖലാ നേതൃസംഗമം

sndp

എസ്എൻഡിപി മാവേലിക്കര യൂണിയൻ ടൗൺ ചെട്ടികുളങ്ങര മേഖലാ സംയുക്ത നേതൃസംഗമം ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 20, 2026, 12:17 AM | 1 min read

മാവേലിക്കര

എസ്എൻഡിപി മാവേലിക്കര യൂണിയൻ ടൗൺ ചെട്ടികുളങ്ങര മേഖലാ നേതൃസംഗമം 6023–-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്‌തു. രാജൻ ഡ്രീംസ് അധ്യക്ഷനായി. ജോയിന്റ്‌ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. സുരേഷ് പള്ളിക്കൽ, സജീവ് പ്രായിക്കര, വാസുദേവൻ നവീൻ നാഥ്, രാജീവ് തെക്കേക്കര, എൽ അമ്പിളി, സുനി ബിജു, സോമൻ, ബിജു പ്ലാവിളയിൽ തുടങ്ങിയവർ പങ്കെടുത്തു. ഈരേഴ തെക്ക് ശാഖായോഗ ഗുരുദേവ വിഗ്രഹപ്രതിഷ്‌ഠാ മഹോത്സവ സമ്മേളനവും ഗുരുക്ഷേത്ര സമർപ്പണവും 25ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യും. ഡോ. എ വി ആനന്ദരാജ് അധ്യക്ഷനാകും. വെള്ളാപ്പള്ളിക്ക് മാവേലിക്കരയിൽ സ്വീകരണം നൽകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home