ad
Deshabhimani

വീട്ടുപറമ്പിലിറക്കിയ ഗ്രാവലിൽ തലയോട്ടി

skull

ഹരിപ്പാട്‌ വീട്ടുപറന്പിലിറക്കിയ ഗ്രാവലിൽനിന്ന്‌ കണ്ടെടുത്ത തലയോട്ടി

വെബ് ഡെസ്ക്

Published on Nov 24, 2025, 12:04 AM | 1 min read

​ഹരിപ്പാട്

വീട്ടുപറമ്പിലിറക്കിയ ഗ്രാവലിൽനിന്ന്‌നിന്ന് തലയോട്ടി കണ്ടെത്തി. ഹരിപ്പാട് കെഎസ്ആർടിസി വാർഡിൽ ബീനാഭവനത്തിൽ ബിജുവിന്റെ വീട്ടുപറമ്പിലാണ് ശനി വൈകിട്ട് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്. വ്യാഴാഴ-്‌ച പന്തളത്തുനിന്ന്‌ ടിപ്പർലോറിയിൽ കൊണ്ടുവന്നതായിരുന്നു ഗ്രാവൽ. വീട്ടുടമ വിവരം ഹരിപ്പാട് പൊലീസിലറിയിച്ചു. ഞായർ രാവിലെ ഹരിപ്പാട് പൊലീസ് ഫോറൻസിക് വിദഗ്ധരുമായി സ്ഥലത്തെത്തി തലയോട്ടി കസ്‌റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്‌ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് വിഭാഗത്തിലേക്കയച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home