ലൈംഗികാതിക്രമം: ജിംനേഷ്യം നടത്തിപ്പുകാരൻ പിടിയിൽ

വി ആർ വിഷ്ണു
ചാരുംമൂട്
ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിൽ ജിംനേഷ്യം നടത്തിപ്പുകാരൻ പിടിയിൽ. നൂറനാട് പാറ ജങ്ഷനിൽ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃന്ദാവനത്തിൽ വി ആർ വിഷ്‌ണുവിനെയാണ് (34) നൂറനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നൂറനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ 14നായിരുന്നു സംഭവം. നൂറനാട് എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പന്തളത്തുനിന്നുമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്ഐമാരായ എസ് മിഥുൻ, സുരേഷ് കെ ബാബു, സീനിയർ സിപിഒ ഷെരീഫ്, സിപിഒ മനു പ്രസന്നൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.










0 comments