ആംബുലൻസ് സേവനവുമായി സ്വയംസഹായ സംഘം

കരുവാറ്റ വടക്ക് ദേശാഭിമാനി പുരുഷ സ്വയംസഹായ സംഘത്തിന്റെ ആംബുലൻസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഹരിപ്പാട്
കരുവാറ്റ വടക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശാഭിമാനി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ-്‌തു. സംഘം പ്രസിഡന്റ് പി ടി മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അനില രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എം അനസ് അലി, ലക്ഷ-്‌മി ശിവൻ, കരുവാറ്റ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് കളരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ആർ മനോജ്, ശാലിനി മനോജ്, മിനി ഉദയൻ, കരുവാറ്റ വടക്ക് എസ-്‌സിഎസ് 1237 പ്രസിഡന്റ് പി സദാനന്ദൻ, സെക്രട്ടറി പി അംബുജം, സ്വയംസഹായ സംഘം സെക്രട്ടറി എസ് ഗിരീഷ്, ട്രഷറർ വി സുരേഷ് എന്നിവ സംസാരിച്ചു.









0 comments