Deshabhimani

മരിച്ച അധ്യാപികയെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാക്കി കാലിക്കറ്റ് സർവകലാശാല

a
വെബ് ഡെസ്ക്

Published on Oct 18, 2026, 04:08 PM | 1 min read

കോഴിക്കോട്: ഒന്നര വർഷം മുമ്പേ മരിച്ച അധ്യാപികയെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാക്കി കാലിക്കറ്റ് സർവകലാശാല. വേമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ ബോട്ടണി പഠന വിഭാഗത്തിലെ അസി. പ്രൊഫസറായിരുന്ന ടി എം ഷഹീദയെയാണ് എൻവറോൺമെൻ്റൽ സയൻസ് ആൻ്റ് വാട്ടർ മാനേജ്മെൻ്റ് പഠന ബോർഡിൽ അംഗമാക്കിയത്.


ഇവർ ഒന്നര വർഷം മുമ്പ് മരിച്ചിരുന്നു. 32 സംഘപരിവാർ അനുകൂലികളായ അധ്യാപകരെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാക്കിയത് പുറത്തു വന്നിരുന്നു. ഇതിന് പുറമെയാണ് മരിച്ചവർക്കും കാലിക്കറ്റിൽ രക്ഷയില്ലെന്ന് വ്യക്തമാകുന്നത്.


ബോർഡ് ഓഫ് സ്റ്റഡീസിലെ മറ്റംഗങ്ങളുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ടെങ്കിലും മരിച്ച അധ്യാപികയുടെ ഫോൺ നൽകിയിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home