ഗ്യാനേഷ് കുമാറിന്റെ രാജി: 23ന് ഡൽഹിയിലേക്ക് കർഷക മാർച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണം, എസ്ഐആർ നിർത്തിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് ഡൽഹിയിലേക്ക് കർഷക മാർച്ച്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യം മുഴുവൻ പ്രതിഷേധിക്കും. മുഴുവൻ ജില്ലകളിലും പ്രധാന നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
ഡൽഹി മാർച്ചിന് പുറമെ ജില്ലാ, താലൂക്ക്, ബ്ലോക്ക് ആസ്ഥാനങ്ങളിലും കർഷകർ ഒരേസമയം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാമത് അഖിലേന്ത്യാ സമ്മേളനം നവംബർ 15 മുതൽ 18 വരെ തെലങ്കാനയിലെ നൽക്കൊണ്ടയിൽ നടക്കാനിരിക്കെയാണ് ഡൽഹി മാര്ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
നവലിബറൽ സാമ്പത്തിക നയങ്ങൾക്കും കോർപ്പറേറ്റ് ആക്രമണങ്ങൾക്കുമെതിരെ കർഷകരെ അണിനിരത്തുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ലെ അറിയിച്ചു. "കർഷകർക്കും കൃഷിക്കുമെതിരായ കോർപ്പറേറ്റ് ആക്രമണങ്ങളെ ചെറുക്കുക, ജനകീയ ബദൽ കെട്ടിപ്പടുക്കാൻ ഒന്നിക്കുക" എന്നതാണ് ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം.









0 comments