ad
Deshabhimani

ശാസ്‌ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സമ്മേളനം

shastra sahithya parishath

ശാസ്‌ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ആലാ എസ്എൻ കോളേജ് അസി. പ്രൊഫ. ഡോ. അരുൺ എസ് പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:08 AM | 1 min read

ചെങ്ങന്നൂർ

ശാസ്‌ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്നു. ശാസ്‌ത്രബോധവും വർത്തമാനകാല ഇന്ത്യൻ സാഹചര്യവും എന്ന വിഷയം അവതരിപ്പിച്ച് ആല എസ്എൻ കോളേജ് അസിസ്‌റ്റന്റ് പ്രൊഫ. അരുൺ എസ് പ്രസാദ് ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്‌ ഡോ. എസ് അനീഷ് അധ്യക്ഷനായി. സെക്രട്ടറി കെ എസ് പ്രണവ് വാർഷിക റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം സി പ്രവീൺലാൽ സംഘടനാരേഖയും അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭാ കൗൺസിലർമാരായ പി കെ അനിൽകുമാർ, പി വിജയകുമാരി അമ്മാൾ, ജില്ലാ കമ്മിറ്റി അംഗം ടി കെ സുഭാഷ്, മേഖലാ പ്രസിഡന്റ്‌ ടി കെ സുരേഷ്, ജോയിന്റ്‌ സെക്രട്ടറി കെ എൻ രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എസ് അനീഷ് (പ്രസിഡന്റ്‌), പി വിജയകുമാരി അമ്മാൾ (വൈസ്‌പ്രസിഡന്റ്‌), കെ എസ് പ്രണവ് (സെക്രട്ടറി), കെ എൻ രവി (ജോയിന്റ്‌ സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home