ad
Deshabhimani

ആഘോഷ നിറവിൽ സാന്താ വാക്കത്തോൺ

അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടന്ന സാന്തവാക്കത്തോൺ

അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടന്ന സാന്തവാക്കത്തോൺ

വെബ് ഡെസ്ക്

Published on Dec 25, 2025, 12:38 AM | 1 min read

ആലപ്പുഴ ​

ക്രിസ്‌മസ് വരവറിയിച്ച് അത്‌ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടന്ന സാന്തവാക്കത്തോണിൽ കുട്ടികളും മുതിർന്നവരും അത്‌ലീറ്റുകളുമായ നൂറുകണക്കിനാളുകൾ പങ്കെടുത്തു. റിക്രിയേഷൻ ഗ്രൗണ്ടിന് സമീപമുള്ള ആൽപൈറ്റ് ഗ്രൗണ്ടിൽനിന്ന്‌ ആരംഭിച്ച വാക്കത്തോൺ നാൽപ്പാലത്തെ വലംവച്ച് നഗരത്തിലൂടെ സഞ്ചരിച്ചു. രാവിലെ ഏഴിന് ആരംഭിച്ച സാന്താ വാക്കത്തോണിന്റെ വരവറിയിച്ച് കരോൾ മ്യൂസിക്കും തുറന്ന ജീപ്പിൽ ക്രിസ്‌മസ് പാപ്പായും. പിന്നാലെ സാന്താതൊപ്പിയും ചുകപ്പും, വെള്ളയും ടി ഷർട്ട് അണിഞ്ഞ് സാന്തമാരും പങ്കെടുത്തു. വാക്കത്തോൺ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. അത്‌ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ്‌ അഡ്വ. കുര്യൻ ജെയിംസ് അധ്യക്ഷനായി. ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്‌ണു മുഖ്യപ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home