സജിനി പവിത്രനെ അനുസ്-മരിച്ചു

സജിനി പവിത്രൻ അനുസ്‌മരണ സമ്മേളനത്തിൽ കവി കെ രാജഗോപാൽ അനുസ്‌മരണ പ്രഭാഷണം നടത്തുന്നു
ചെങ്ങന്നൂർ
ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം കഥാകാരി സജിനി പവിത്രനെ അനുസ്‌മരിച്ചു. ഭാഷാപഠനകേന്ദ്രം സ്ഥാപകസാരഥിയും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായിരുന്നു. ബോധിനി സാംസ്‌കാരികകേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ പഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ ജി മുരളീധരക്കുറുപ്പ് അധ്യക്ഷനായി. കെ രാജഗോപാൽ അനുസ്‌മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി ബോധിനി കെ ആർ പ്രഭാകരൻനായർ, ഡോ. കെ പി പ്രഭാകരപ്പണിക്കർ, ഗിരീഷ് ഇലഞ്ഞിമേൽ, ജി നിശീകാന്ത്, പി എ തോമസ്, മനു പാണ്ടനാട്, സിസി കുരുവിള മാത്യു, ബിന്ദു ആർ തമ്പി, സുമ രാജശേഖരൻ, അഡ്വ. അനൂപ് കുറ്റൂർ, അജിത്ത് ആയിക്കാട്, ടി സി സുരേഷ്, വി എൻ ഹരിദാസ്, വിപിൻ ഭാസ്‌കർ എന്നിവർ സംസാരിച്ചു.










0 comments