ഗതാഗതം നിയന്ത്രിച്ച് സജി ചെറിയാൻ

മാന്നാറിൽ ഗതാഗതം നിയന്ത്രിക്കുന്ന സജി ചെറിയാൻ എംഎൽഎ
മാന്നാർ
മാന്നാറിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനിറങ്ങി സജി ചെറിയാൻ. വ്യാഴം രാവിലെ മാന്നാർ ടൗണിലെ മരണവീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ഇടപെടൽ. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജനും ഒപ്പം ചേർന്നു. വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ്ങാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. തിരുവല്ല–മാവേലിക്കര സംസ്ഥാന പാതയിൽ തിരക്കേറിയ പ്രദേശമാണ് ഇവിടം. ആംബുലൻസുകൾ പോലും ടൗണിലെത്തിയാൽ കുരുക്കിലാകും. നാട്ടുകാരും പൊലീസുംഏറെ പണിപ്പെട്ടാണ് വഴിയൊരുക്കുന്നത്. സ്‌റ്റോർ ജങ്ഷൻ, തൃക്കുരട്ടി മഹാദേവക്ഷേത്രം, പരുമലക്കടവ് എന്നിവിടങ്ങളിൽ സജി ചെറിയാൻ എംഎൽഎ 20ലക്ഷത്തോളം ചെലവിൽ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിരുന്നു. സിഗ്നലിനോട് ചേർന്നുള്ള ബസുകളുടെ അനിയന്ത്രിത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.









0 comments