Deshabhimani

ഇനി സുരക്ഷിതയിടം

ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്-മ ജമീലാബീവിക്ക് നിർമിച്ചുനൽകിയ 
വീടിന്റെ താക്കോൽ കൈമാറിയപ്പോൾ

ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്-മ ജമീലാബീവിക്ക് നിർമിച്ചുനൽകിയ 
വീടിന്റെ താക്കോൽ കൈമാറിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 21, 2026, 12:17 AM | 1 min read

കാർത്തികപ്പള്ളി ​

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമെത്തിയ ചെറിയ പെരുന്നാളിൽ ജമീലാബീവിയ്ക്ക്‌ ലഭിച്ചത്‌ സ്വപ്‌ന സമാനമായ സമ്മാനം. സ്വന്തമായി വീടൊരുങ്ങിയ സന്തോഷത്തിലാണ്‌ പത്തിയൂർ പഞ്ചായത്ത് ഷിഹാബുദീൻ മൻസിലിൽ ജമീല. ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചെങ്കിലും കഴിഞ്ഞ ഒരുവർഷമായി നിർമാണം മുടങ്ങിയതിനാൽ വാടക വീട്ടിലാണ്‌ അന്തിയുറങ്ങിയിരുന്നത്. ജമീലാ ബീവിയുടെ ദുരവസ്ഥയറിഞ്ഞ ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വീടു നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. ചെറിയ പെരുന്നാൾ ദിനത്തിൽ പുതിയ വീട്ടിൽ കിടന്നുറങ്ങണമെന്ന ആഗ്രഹം ഇതോടെ യാഥാർഥ്യമായി. മാവേലിക്കര അയ്യപ്പാസ് ഉടമ ആർ ജനാർദനൻ താക്കോൽ കൈമാറി. മുതുകുളം തെക്ക് ഷംസുൽ ഹുദാ മസ്ജിദ് ഇമാം നിസാമുദീൻ അഹ്സനി പ്രാർഥനക്ക് നേതൃത്വം നൽകി. ഷാജി കെ ഡേവിഡ് അധ്യക്ഷനായി. പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ആർ സുലേഖ, ജോസ് സാമുവൽ, അഷ്റഫ് കാട്ടിൽ, റിയാസ് മോൻ, സുഭാഷ്, ബാബു എൽ പിള്ള, ലത ടീച്ചർ, ബിജു എസ് പിള്ള, അജി ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുത്ത് പൂർത്തീകരിച്ച 98 -ാമത് വീടാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home