എസ് ഗോവിന്ദക്കുറുപ്പിനെ അനുസ്മരിച്ചു

എസ് ഗോവിന്ദക്കുറുപ്പ് അനുസ്മരണയോഗം കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, മാവേലിക്കര എംഎല്‍എ, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച എസ് ഗോവിന്ദക്കുറുപ്പിന്റെ 24– -ാം ചരമവാർഷികം ചെട്ടികുളങ്ങരയിൽ ആചരിച്ചു. വൈകിട്ട് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനിൽ ചേർന്ന അനുസ്മരണയോഗം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്തു. ജി അജിത്ത് അധ്യക്ഷനായി. എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി അജയകുമാർ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ആർ ഹരിദാസൻനായർ, സി സുധാകരക്കുറുപ്പ്, കെ ശ്രീപ്രകാശ്, ആർ ഗീതാലക്ഷ്മി, ജി രാജു, കെ വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു. കെ സജികുമാർ സ്വാഗതവും എൻ ഇന്ദിര ദാസ് നന്ദിയും പറഞ്ഞു. കമുകുംവിള ജങ്ഷനിൽനിന്ന് അനുസ്മരണ റാലിയുമുണ്ടായി.










0 comments