നവീകരിച്ച ആറ്റുകടവ് റോഡ് തുറന്നു

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 17–-ാം വാർഡിൽ നവീകരിച്ച തേവർകടവ് ആറ്റുകടവ് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 17–-ാം വാർഡിൽ ഒന്നാം ബ്ലോക്ക് പാടശേഖരത്തിന് നടുവിലായി 45 ലക്ഷം രൂപ ചെലവഴിച്ച് ഒരുകിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിച്ച തേവർകടവ്- ആറ്റുകടവ് റോഡും, 45 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന മോട്ടോർ പുരയും കൾവെർട്ടറും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ വിനു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിനി ജയിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ സഞ്ജീവൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സിബു വർഗീസ്, മഞ്ജു എം രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ബെറ്റ്സി ജിനു, ഷിബു കിളിയമ്മൻ തറയിൽ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എ സുധാകരകുറുപ്പ്, ഡി ഫിലേന്ദ്രൻ, കെ നാരായണപിള്ള, ടി സുകുമാരി, ഗോകുലം ഗോപാലകൃഷ്ണൻ, വിജയമ്മ ഫിലേന്ദ്രൻ, കെ ആർ ദേവരാജൻ, കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.








0 comments