ജയമുറപ്പിച്ച് രാധാകൃഷ്ണനും വിജയശ്രീയും

ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എസ് രാധാകൃഷ്ണന്റെ പര്യടന സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി, തണ്ണീർമുക്കം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനങ്ങൾക്ക് ഉജ്വല സമാപനം. ഒരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിന് ആളുകൾ മുദ്രാവാക്യം വിളികളോടെയും പൂക്കളും മാലയും ഷാളുകളും നൽകി സ്വീകരിച്ചു. കഞ്ഞിക്കുഴി ഡിവിഷൻ സ്ഥാനാർഥി എസ് രാധാകൃഷ്ണന്റെ മൂന്നാം ദിവസ പര്യടനം മാരാരിക്കുളം വടക്കിലെ മദർ ഇന്ത്യയിൽനിന്ന് ആരംഭിച്ചു. മംഗലത്ത് വെളിയിൽ സമാപിച്ചു. വി ജി മോഹനൻ, എസ് ഹെബിൻദാസ്, ഡി പ്രിയേഷ് കുമാർ, എസ് ദേവദാസ്, ആർ അശ്വിൻ, സി സി ഷിബു, ആഷിത, ടി എൻ വിശ്വനാഥൻ എന്നിവരും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ മിനി ആന്റണി, കരുവ മോഹനൻ എന്നിവരും സംസാരിച്ചു. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. പി സുരേന്ദ്രൻ അധ്യക്ഷനായി. വി ജി മോഹനൻ, ബി സലിം, സുഖലാൽ, വി എസ് വേണുഗോപാൽ, സി വി മനോഹരൻ, ടി എം മഹാദേവൻ, എൻ എം സുമേഷ്, ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു. തണ്ണീർമുക്കം ഡിവിഷനിൽ വിജയശ്രീ സുനിലിന്റെ മൂന്നാം ദിവസത്തെ പര്യടനം ചിറപ്പുറത്തുനിന്ന് ആരംഭിച്ചു. പുതുപ്പാടിയിൽ സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. വി ജി മോഹനൻ, ബി സലിം, പി എസ് ഷാജി, എം ഡി സുധാകരൻ, സി പി ദിലീപ്, സി കെ സത്യൻ, എം പി സുഗുണൻ, വി ടി രഘുനാഥൻനായർ, ആർ അശ്വിൻ, തോമസ് വടക്കേക്കരി, എം വി സുധാകരൻ, വി എൻ ആനന്ദരാജ്, കെ സുരജിത്ത്, എൻ ആർ രാജീന്ദ്, എസ് ഹെബിൻദാസ്, എസ് നിധീഷ്, ബ്രൈറ്റ് എസ് പ്രസാദ്, എസ് സനിൽ, സിന്ധുവിനു, സുധർമ്മ സന്തോഷ്, സുധാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ജി ശശികല, എൻ കെ ഹരിഹരപ്പണിക്കർ, ഉദേഷ് യു കൈമൾ എന്നിവരും പഞ്ചായത്ത് സ്ഥാനാർഥികളും സംസാരിച്ചു.









0 comments