അന്യായ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം

അന്യായ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
യുഡിഎഫ് സർക്കാർ ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നതിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി ഡി എം ഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും വനിതാ ജീവനക്കാരെയുമടക്കം പന്ത്രണ്ടോളം ജീവനക്കാരെ നിലവിൽ സ്ഥലം മാറ്റി. എസ്റ്റാബ്ലിഷ്മെന്റ് സീറ്റുകളിൽ മുൻ പരിചയമില്ലാത്ത ജീവനക്കാർ വന്നതിന്റെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഒരു സെക്ഷനിലും ഫയൽ നീക്കം നടക്കുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. ജില്ലാ ജോ. സെക്രട്ടറി സി സി നയനൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ഇന്ദിര, കെ സതീഷ്, കെ എ പ്രേംജി, കെ ആർ ബിനു എന്നിവർ സംസാരിച്ചു.










0 comments