പെൻഷൻ അട്ടിമറിയിൽ പ്രതിഷേധം

സഹകരണ ബാങ്കുകൾ വഴി സാമൂഹ്യസുരക്ഷ പെൻഷൻ വിതരണം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കോ–ഓപറേറ്റീവ്എം പ്ലോയീസ് യൂണിയൻ കായംകുളം ഏരിയ കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച പ്രകടനം
കായംകുളം
സഹകരണ ബാങ്കുകൾ വഴിയുള്ള സാമൂഹ്യസുരക്ഷ പെൻഷൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കായംകുളം ഏരിയ കമ്മിറ്റി പ്രകടനം നടത്തി. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം എസ് പ്രിയ ഉദ്ഘാടനംചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ ഉപേന്ദ്രൻ അധ്യക്ഷനായി. ജില്ലാജോയിന്റ് സെക്രട്ടറി ആർ ബിജു, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ അജയകുമാർ, ടി രാജീവ് എന്നിവർ സംസാരിച്ചു.










0 comments