വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ പൂയംതൊഴൽ ഇന്ന്

വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോട് അനുബന്ധിച്ച് നവ്യാ നായർ അവതരിപ്പിച്ച നൃത്തം
ചാരുംമൂട്
ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന്റെ ഭാഗമായ പൂയം ഉത്സവം തിങ്കളാഴ്‌ച നടക്കും. വൈകിട്ട് ആറിനാണ് പൂയം ദീപാരാധന തൊഴൽ. ചൊവ്വ പകൽ മൂന്നിന് നാഗരാജാവിന്റെ ആയില്യം എഴുന്നള്ളത്ത് നടക്കും. പുണർതം ഉത്സവദിനമായ ഞായറാഴ്‌ച സാംസ്‌കാരിക സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനംചെയ്‌തു. രാജാ ശ്രീകുമാരവർമ അധ്യക്ഷനായി. വേണുഗോപാലൻനമ്പൂതിരി, ഡോ. കൃഷ്‌ണൻനമ്പൂതിരി, ജി രമേഷ്‌കുമാർ, പുഷ്‌പമ്മ ബോസ് മാത്യു, ഡോ. എബ്രഹാം മാത്യു, ഗിരീഷ് നമ്പൂതിരി, അനന്തദർശൻനമ്പൂതിരി എന്നിവർ സംസാരിച്ചു. കർഷകമിത്രം അവാർഡ് ജേതാവ് അഭിലാഷ് കരിമുളയ്‌ക്കലിനെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ അഞ്ചിന് നിർമാല്യദർശനം, അഭിഷേകം, ഉച്ചപൂജ, 10ന് ഓട്ടൻതുള്ളൽ (തെങ്ങമം ഗോപാലകൃഷ്‌ണൻ), 12ന് പൂയം സദ്യ, 2-.30ന് പഞ്ചവാദ്യം (പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും), ആറിന് ദീപാരാധന, സേവ, രാത്രി ഒന്പതിന് കേളി, 9.30ന് മേജർസെറ്റ് കഥകളി (കഥ: നളചരിതം നാലാം ദിവസം, ദക്ഷയാഗം), കലാമണ്ഡലം കൃഷ്‌ണപ്രസാദിന് ആദിശേഷ പുരസ്‌കാര സമർപ്പണം. ഇന്ന് അവധി ചാരുംമൂട് വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് മാവേലിക്കര താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ കാർത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്‌ണപുരം പഞ്ചായത്ത്, പത്തിയൂർ പഞ്ചായത്ത്, കണ്ടല്ലൂർ പഞ്ചായത്ത്, ദേവികുളങ്ങര പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾക്കുകൂടി അവധിയായിരിക്കും.








0 comments