രാഷ്‌ട്രീയ പ്രചരണജാഥ

കുമാരപുരം പഞ്ചായത്ത് രാഷ്‌ട്രീയ പ്രചരണജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
എൽഡിഎഫ് കുമാരപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്‌ട്രീയ പ്രചരണജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം യു ദിലീപ്, ജാഥാ ക്യാപ്റ്റൻ എ സന്തോഷ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, സിപിഐ എം കുമാരപുരം സൗത്ത് ലോക്കൽ സെക്രട്ടറി ടി എം ഗോപിനാഥൻ, മഹിളാ അസോസിയേഷൻ ജില്ലാ വൈസ്‌പ്രസിഡന്റ് സിന്ധു മോഹനൻ, കുമാരപുരം നോർത്ത് ലോക്കൽ സെക്രട്ടറി രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ആദ്യദിന പര്യടനം ഐക്കര ജങ്‌ഷനിൽ എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. എസ്എൻവി എൽപി സ്‌കൂൾ കുറ്റിവേലി ജങ്ഷൻ, പരിയാരം ജങ്ഷൻ എന്നിവിടങ്ങളിലെ പര്യടനശേഷം പരിയാരം ജങ്ഷനിൽ സമാപിച്ചു. സമാപനസമ്മേളനം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. രണ്ടാം ദിവസ പര്യടനം പഴയചിറയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. 812 നമ്പർ എസ്എൻഡിപി പരിയാരം ജങ്ഷനിൽ സമാപിച്ചു. സമാപനസമ്മേളനം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. കനകവിലാസം, ഉണിത്തറ, പീടികയിൽ ലക്ഷംവീട് എന്നിവിടങ്ങളിലെ പര്യടനശേഷം മൂടേപ്പറമ്പിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ എസ് സുരേഷ്‌കുമാർ, ടി എം ഗോപിനാഥൻ, സിന്ധു മോഹനൻ, യു ദിലീപ്, എം പി മധുസൂദനൻ, രതീഷ്‌കുമാർ, യു പ്രദീപ്, സി എസ് രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.









0 comments