പൊലീസ് ഉഷാറായി; 
സൂചനാബോർഡുകൾ വൃത്തിയായി

police

മുഹമ്മ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡരികിലെ 
സൂചനാബോർഡുകൾ വൃത്തിയാക്കുന്ന പ്രവൃത്തി എസ്‌എച്ച്‌ഒ 
ലൈസാദ് മുഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 12:00 AM | 1 min read

മുഹമ്മ

ജനമൈത്രി പൊലീസ് ഉഷാറായപ്പോൾ 13 കിലോമീറ്ററിൽ അപായചിഹ്നങ്ങളും സൂചനാബോർഡുകളും വൃത്തിയായി. വാഹനാപകടങ്ങൾ ഒഴിവാക്കി സുരക്ഷിതയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി മുഹമ്മ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ബോർഡുകൾ വൃത്തിയാക്കിയത്. ആലപ്പുഴ–-- തണ്ണീർമുക്കം റോഡിൽ കാവുങ്കൽ പി കെ കവലമുതൽ തണ്ണീർമുക്കംവരെയാണ് ശ്രമദാനത്തിലൂടെ പ്രവൃത്തികൾ നടത്തിയത്. ​ആലപ്പുഴ – മധുര സംസ്ഥാനപാതയിൽ തണ്ണീർമുക്കംമുതൽ കാവുങ്കൽവരെയുള്ള ഭാഗം നിരവധി അപകടകരമായ വളവുകളുള്ള പ്രദേശമാണ്. ഇവിടെ അപായചിഹ്നങ്ങളും സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പായലും പൂപ്പലും പിടിച്ചും പെയിന്റ് മങ്ങിയും വൃക്ഷത്തിന്റെ ശിഖരങ്ങളും ഇലകളും മൂടി വാഹനയാത്രികർക്ക് വ്യക്തമായി കാണാനാകാത്ത നിലയിലായിരുന്നു. ഇതുമൂലം ധാരാളം അപകടങ്ങളും പതിവായിരുന്നു. ഈ അവസ്ഥയ്‌ക്കാണ് ഇപ്പോൾ മാറ്റംവന്നത്. വിപുലമായ ജനകീയ പങ്കാളിത്തം ശ്രമദാനത്തിലുണ്ടായപ്പോൾ എസ്‌എച്ച്‌ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസുകാരും പങ്കാളികളായി. യുവജന ക്ലബ്ബുകളും റെസിഡൻസ്‌ അസോസിയേഷൻ പ്രവർത്തകരും പങ്കെടുത്തു. ശുചീകരണപ്രവർത്തനം മുഹമ്മ ജങ്‌ഷനിൽ എസ്‌എച്ച്‌ഒ ലൈസാദ് മുഹമ്മദ് ഉദ്ഘാടനംചെയ്‌തു. ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ വാഹനങ്ങളും ആലപ്പുഴ–-തണ്ണീർമുക്കം റോഡിനെയാണ് ആശ്രയിക്കുന്നതെന്നും വാഹനാപകടങ്ങൾ കുറയ്‌ക്കാൻ പൊതുജനങ്ങളുമായി ചേർന്ന് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും എസ്‌എച്ച്‌ഒ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home