വിഗ്രഹത്തിൽനിന്ന് മാല മോഷ്‌ടിച്ചയാൾ പിടിയിൽ

കാർത്തികപ്പള്ളി
കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്‌ടിച്ച കേസിലെ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുഹമ്മ ആര്യക്കര ഒറ്റത്തൈയ്യിൽ വീട്ടിൽ ഒ വി വിഷ്‌ണുവാണ് (36) അറസ്‌റ്റിലായത്. കഴിഞ്ഞ ഒന്നിന് പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ക്ഷേത്രപരിസരത്തുനിന്ന് മോഷ്‌ടാവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽഫോണും തോർത്തും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് സ്‌റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. വലിയവീട് ക്ഷേത്രത്തിൽ പകരം ശാന്തിക്കാരനായി ഇയാൾ ജോലി ചെയ്‌തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ പ്രദീപ്, ഗോപകുമാർ, സീനിയർ സിപിഒമാരായ വിനയചന്ദ്രൻ, സിപിഒമാരായ അനീഷ്, സഫീർ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments