Deshabhimani

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി; പ്രതിഭകളെ ആദരിച്ചു

Adarav

നെടുമുടിയിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 12:21 AM | 1 min read

തകഴി ​

നെടുമുടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി കെ വിനോദ്, വൈസ-്‌പ്രസിഡന്റ്‌ ബിനു ശ്രീകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം പി ജെ സേവ്യർ എന്നിവർക്ക് നെടുമുടിയിൽ സ്വീകരണം നൽകി. നെടുമുടി മൂന്നാംവാർഡ് കേന്ദ്രീകരിച്ച് ചെമ്പിക്കളം ഹോംസ്‌റ്റേയിൽ നടന്ന സ്വീകരണം സിപിഐ എം നെടുമുടി ലോക്കൽ സെക്രട്ടറി മുരളീധരൻനായർ ഉദ്ഘാടനംചെയ-്‌തു. കെ ശ്രീകുമാർ, ജോൺ ജോസഫ്, ഇ ബി സജിമോൻ, ജോസ് ഔസേഫ്, ശ്രീലത സുധീർ, സുരേഷ് ബാബു, അരുൺ തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയവരെയും ചടങ്ങിൽ ആദരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home