വ്യാജമദ്യത്തിനെതിരെ ജനകീയ കമ്മിറ്റി

വ്യാജമദ്യത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കമ്മിറ്റിയിൽ എം എസ് അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു
മാവേലിക്കര
വ്യാജമദ്യത്തിനെതിരെ മാവേലിക്കര താലൂക്കുതല ജനകീയ കമ്മിറ്റി യോഗം എം എസ് അരുൺകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ മാവേലിക്കര പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്നു. മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ പി എ സഹദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സുരക്ഷിതവും സമാധാനപരവുമായി ഓണം ആഘോഷിക്കാൻ എക്‌സൈസ്, പൊലീസ്, റവന്യൂ, മോട്ടോർവാഹനവകുപ്പുകൾ എന്നിവ ചേർന്ന് പട്രോളിങ് ശക്തമാക്കാൻ എംഎൽഎ നിർദേശിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മാവേലിക്കര തഹസിൽദാർ അനീഷ് ഈപ്പൻ, ഡി തുളസീദാസ്, എസ് ശ്യാംകുമാർ, റെയ്ച്ചൽ സജു, എൻ സുബൈർ, തുളസിഭായി തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം ഇതുവരെ എക്‌സൈസ്‌വകുപ്പ് മാവേലിക്കര താലൂക്ക് പരിധിയിൽ വിവിധ ഭാഗങ്ങളിലായി 1532 റെയ്ഡ് നടത്തി. 222 അബ്കാരി കേസും 121 എൻഡിപിഎസ് കേസും ഉൾപ്പെടെ 343 കേസ് രജിസ്‌റ്റർചെയ്‌തു. 299.19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 395 ലിറ്റർ കോടയും ഏഴ് ലിറ്റർ ഇതരസംസ്ഥാന മദ്യവും 25 ലിറ്റർ ചാരായവും 6.258 കിലോ കഞ്ചാവും 2.08 ഗ്രാം ബ്രൗൺഷുഗറും 2.113 ഗ്രാം എംഡിഎംഎയും ആറ് വാഹനവും പിടിച്ചെടുത്തു. 2,07,200 രൂപ വിവിധ കേസുകളിലായി പിഴയീടാക്കി. വിവിധതരത്തിലുള്ള ബോധവൽക്കരണവും പരിശോധനകളും കൃത്യമായി നടന്നുവരുന്നു.










0 comments