ad
Deshabhimani

ചെഞ്ചേരിയിൽ പപ്പായ കൃത്യതാ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു ​

ഉള്ളൂർ കൃഷിഭവൻ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാ കൃഷി മാതൃകാതോട്ടത്തിലെ വിളവെടുപ്പ്  
മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 25, 2026, 06:55 AM | 1 min read

കഴക്കൂട്ടം

​ഉള്ളൂർ കൃഷിഭവൻ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാ കൃഷി മാതൃകാ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു. ​സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കർഷകനുമായ വി എസ് പത്മകുമാറിന്റെ ചെഞ്ചേരിയിലെ ഒരേക്കർ മാതൃകാ തോട്ടത്തിലായിരുന്നു വിളവെടുപ്പ്. അത്യുൽപ്പാദനശേഷിയുള്ള, ഏഴുമാസത്തിനുള്ളിൽ പാകമാകുന്ന റെഡ്ലേഡി പപ്പായയാണ് വിളവെടുത്തത്. മൂന്ന് വര്‍ഷത്തിനുള്ളിൽ 30 മെട്രിക് ടണ്‍ പപ്പായ വിളവെടുക്കാമെന്നതാണ് കൃത്യതാ കൃഷിയുടെ പ്രത്യേകത. ​വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാന്മാർ ചെമ്പഴന്തി ഉദയൻ, കരമന അജിത്ത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി ദീപ, കൃഷി ഓഫീസർ സി സ്വപ്ന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home