എൽഐസി ഏജന്റുമാരുടെ പ്രക്ഷോഭത്തിന് തുടക്കം

എൽഐസി ഏജന്റുമാരുടെ പ്രക്ഷോഭത്തോടനുബന്ധിച്ചുനടന്ന വിശദീകരണയോഗം എ സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എൽഐസിയെ ദുർബലപ്പെടുത്താനും കോർപറേറ്റുകൾക്ക് തീറെഴുതാനുമുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (സിഐടിയു) അഖിലേന്ത്യാ പ്രക്ഷോഭത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ ബ്രാഞ്ച് ഓഫീസുകൾക്ക് മുന്നിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി ബ്രാഞ്ച്–2ന് മുന്നിൽ എ സമ്പത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സ്റ്റാൻലി കാർമൻ, സെക്രട്ടറി ജി രാധാകൃഷ്ണൻ, അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എസ് ഹേമജിത്ത്, ഡിവിഷൻ എക്സിക്യൂട്ടിവ് അംഗം വിശ്വംഭരൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ജയലക്ഷ്മി, ജില്ലാ ട്രഷറർ എൻ രാജേന്ദ്രൻ, ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് 5ൽ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എസ് ഹേമജിത്ത്, നെടുമങ്ങാട് അഖിലേന്ത്യ ട്രഷറർ ജോൺ വില്യം, നെയ്യാറ്റിൻകരയിൽ ജില്ലാ പ്രസിഡന്റ് ടൈറ്റസ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments