പവനൻ, ഇടമറുക്, ഡോ. മുഹമ്മദാലി അനുസ്മരണം നടത്തി

തിരുവനന്തപുരം
കേരളത്തിൽ ജാതിവിരുദ്ധ, മതനിരപേക്ഷ ചിന്തകൾ ശക്തിപ്പെടുത്തുന്നതിൽ പവനൻ, ഇടമറുക്, ഡോ. മുഹമ്മദാലി എന്നിവർ നൽകിയ സംഭാവനകൾ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം യുക്തിവാദി സംഘവും കുറ്റിപ്പുഴ സെന്ററും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിവാദി സംഘം പ്രസിഡന്റ് ടി എസ് പ്രദീപ് അധ്യക്ഷനായി. ‘വിനാശകരമായ വിചാരധാര' എന്ന വിഷയത്തിൽ രാജഗോപാൽ വാകത്താനം പ്രഭാഷണം നടത്തി. ഡോ. പി മുരുകദാസ്, ശ്രീനി പട്ടത്താനം, എ പി അജിത് എന്നിവർ സംസാരിച്ചു.









0 comments